യുവ സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു.

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ

ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

ഏറണാകുളം : ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു .

മേളയിലെ ഏറ്റവും മികച്ച ചിത്രമായി വിനീത് വാസുദേവ് സംവിധാനം ചെയ്ത ' വേലി ' തിരഞ്ഞെടുത്തു . ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ് . തിരക്കഥക്കുള്ള അവാർഡും വേലിയിലൂടെ വിനീത് വാസുദേവന് ലഭിച്ചു . മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും ( സംവിധാനം നിപിൻ നാരായൺ ) മൂന്നാമത്തെ ചിത്രമായി ഗൾപ്പ് ( സംവിധാനം വിജീന്ദ്ര ശ്യാം ) യഥാക്രമം അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി .

സ്റ്റെയിൻസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മേളയിലെ ഏറ്റവും മികച്ച സംവിധായക പുരസ്‌കാരം കരസ്ഥമാക്കി . സ്റ്റെയിൻസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലിയ ഗ്രേസും , സംഗീത സംവിധാനത്തിനുള്ള അംഗീകാരം അങ്കിത് ചുഗും നേടി .

അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള മുന്നൂറ്റി നാൽപ്പത്തി ഒന്ന് ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത് . ഉള്ളടക്കവൈവിദ്ധ്യം കൊണ്ടും പങ്കാളിത്ത വർദ്ധനവ് കൊണ്ടും ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയ എല്ലാ മത്സരാർത്ഥികൾക്കും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു .

പ്രാഥമിക ജൂറിയായി മലയാള സിനിമയിലെ അമ്പതിലേറെ പ്രതിഭകൾ പത്ത് ഗ്രൂപ്പായി ചിത്രങ്ങൾ കണ്ടു വിലയിരുത്തി . പ്രാഥമിക ജൂറി തിരഞ്ഞെടുത്ത മുപ്പത്തിരണ്ട് ചിത്രങ്ങളാണ് സംവിധായകൻ ഭദ്രൻ ചെയർമാമാനായ ഫൈനൽ ജൂറിക്ക്‌ മുമ്പിൽ എത്തിയത് . മഹേഷ് നാരായണൻ , സജീവ് പാഴൂർ , സുജിത്ത് വാസുദേവ് , സൗമ്യ സദാനന്ദ് , ബിജിബാൽ , രജിഷ വിജയൻ എന്നിവർ ഫൈനൽ ജൂറി അംഗങ്ങളായിരുന്നു .

ഫെഫ്കയുടെ പുരസ്‌കാരം ലഭിച്ച മറ്റ് വിജയികൾ . മികച്ച നടന്‍ - ആഷിക് അബുബക്കര്‍ ( ചിത്രം - മൃഗം ). മികച്ച ഛായാഗ്രഹണം - ഹെസ്റ്റിന്‍ ജോസ് ജോസഫ്‌ ( ചിത്രം- ക്രോസ്സിംഗ് ) മികച്ച ചിത്ര സംയോജനം - കിരണ്‍ ദാസ്‌ ( മിഡ് നൈറ്റ് റൺ & മെൻ അറ്റ് ദ ഡോർ ) മികച്ച ബാല അഭിനേതാവ് - ശരൺ സ്റ്റാലിന്‍ ( ചിത്രം- ചൂണ്ടല്‍ ) മികച്ച പ്രവാസി ചിത്രം – ഇസിജി ( സംവിധാനം നിസാര്‍ ബാബു ) മികച്ച ക്യാമ്പസ്‌ ചിത്രം – ഒരു കൊച്ചു മോഹം ( സംവിധാനം‍ സത്യജിത്ത്.ജി ) , ക്ഷണക്കത്ത് സംവിധാനം ചെയ്ത ജെസ്വിൻ ജോസ് , അഭിനേതാക്കളായ കെ എൽ ആന്‍റണി ( ഗൾപ് ) , മൃണാളിനി ( ലെറ്റ് ഹെർ ബി ) ബാലതാരം സിദ്ധാര്‍ഥ് ( വൺ ഫൈൻ ഡേ & ഒരു കൊച്ചു മോഹം) എന്നിവർ ജൂറിയുടെ സ്‌പെഷൽ മെൻഷൻ അവാർഡുകൾ നേടി .

സപ്‌തംബർ മാസം എറണാകുളത്ത് വെച്ച് അവാർഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ അറിയിച്ചു .

Salam Bapu and Zakariya

Director Salam Bapu and Director Zakariya (Sudani from Nigeria) talking about Shortfilm

Winners of Short Film Fest - 2017 sharing their experiences

കഴിഞ്ഞ വർഷത്തെ വിജയികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു 

 

Leo Taddeus - About Short film fest

ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റ് ഇങ്ങെത്തി.
സിനിമയിലേക്കുള്ള വാതിലാണ്,ഈ നല്ലവസരം നഷ്ടപെടുത്തിരിക്കുക.

ഒന്നാം സമ്മാനം : 1,00000 രൂപ (പ്രശസ്തി പത്രം, ശിൽപം) 
രണ്ടാം സമ്മാനം : 50,000 രൂപ (പ്രശസ്തി പത്രം, ശിൽപം)
മൂന്നാം സമ്മാനം : 25,000 രൂപ (പ്രശസ്തി പത്രം, ശിൽപം)

എന്ട്രികള് 2019 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുന്പ് ഓഫീസില് ലഭിച്ചിരിക്കേണ്ടതാണ്.

To download application form