ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്‍റെ ഫൈനലിലേക്ക് 23 ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.
----------------------------------------------------------------------------
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് ഇംഗ്ലീഷ്, സ്പാനിഷ് , ബംഗാളി, ഹിന്ദി, തമിഴ് , മലയാളം ഭാഷകളിലായി 294 ചിത്രങ്ങള്‍ ലഭിച്ചു.
പങ്കെടുത്ത ചിത്രങ്ങളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഫെഫ്കയുടെ അഭിനന്ദനങ്ങള്‍ ..!!
മലയാള ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ നിന്നുളള ഇരുപത്തിയൊന്ന് പ്രതിഭകള്‍ പ്രാഥമിക ജൂറിയായി ചിത്രങ്ങള്‍ കണ്ടു വിലയിരുത്തി. നവാഗതര്‍ക്ക് കഴിയുന്നത്ര അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്രയധികം ജൂറി അംഗങ്ങളെ ഫെഫ്ക ഡയറക്ടേഴ്സ് യുണിയന്‍ ഉള്‍പ്പെടുത്തിയത്.
സര്‍വ്വശ്രീ രാമചന്ദ്രബാബു, സിദ്ധാര്‍ത്ഥ് ശിവ, രഞ്ജിത് ശങ്കര്‍, സുജിത് വാസുദേവ് , ശ്രീബാല കെ മേനോന്‍, മിഥുന്‍ മേനുവല്‍ തോമസ് , അക്കുഅക്ബര്‍, മെക്കാര്‍ട്ടിന്‍ , ജൂഡ് ആന്‍റണി, എം.പത്മകുമാര്‍, ലിജിന്‍ ജോസ്, അനില്‍ രാധാകൃഷ്ണ മേനോന്‍, നിഥിന്‍ രണ്‍ജി പണികര്‍ , സഹീര്‍ അലി, എ.കെ.സാജന്‍ , പി.സുകുമാര്‍ , സേതു, Dr .എസ് ജനാര്‍ദ്ദനന്‍, എസ്. എന്‍.സ്വാമി, രതീഷ് വേഗ, പ്രകാശ് വേലായുധം, എന്നിവര്‍ ജൂറി അംഗങ്ങളായി പ്രവര്‍ത്തിച്ചു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭാരവാഹികളായ സര്‍വ്വശ്രീ ജി.എസ് വിജയന്‍, സുന്ദര്‍ദാസ്, സലാം ബാപ്പു, ജയസൂര്യ, ബോബന്‍ സാമുവേല്‍ , പി.കെ .ജയകുമാര്‍, ബൈജുരാജ് , മുസ്തഫ എന്നിവര്‍ സ്ക്രീനിങ്ങിന് നേതൃത്വം നല്‍കി .
പ്രാഥമിക ജൂറി തിരഞ്ഞെടുത്ത 23 ചിത്രങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
1- അപ്പൂപ്പന്‍ താടികള്‍
2- സൈറ
3- ഇക്കിളി
4-വിശുദ്ധ ആംബോസ്
5- ഗ്രേസ് വില്ല
6- 8 page
7- A million things
8- 18 പ്ലസ്
9- രുക്മിണി
10- കാമുകി
11- കന്യക
12- കരിഞ്ചാത്തന്‍
13- റേഡിയോ
14- കുടചൂടിയവര്‍
15- 93 not out
16- Family mart
17- Fugue
18- ചാവേര്‍
19- The grave affair
20- ജര
21- കനല്‍
22- ഇമ
23- ചുങ്കക്കാരും ഫരിസേയറും
ഫൈനല്‍ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
നന്ദി .