തിരുവനന്തപുരം: ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ഷോട്ട് ഫിലിം ഫെസ്റ്റില്‍ കൃഷ്‌ണേന്ദു കലേഷ് സംവിധാനം ചെയ്ത കരിഞ്ചാത്തന്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. രണ്ടാമത്തെ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ''റേഡിയോ' തെരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഈ ചിത്രത്തിന് ലഭിച്ചു. രാമു സുനിലിന്റെ'18 + ആണ് മൂന്നാമത്തെ ചിത്രം. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഈ ഷോര്‍ട്ട് ഫിലിമിന് ലഭിച്ചു.
കരിഞ്ചാത്തന്‍ സംവിധാനം ചെയ്ത കൃഷ്‌ണേന്ദു കലേഷാണ് മികച്ച സംവിധായകന്‍. അബ്ദുല്‍ ഷാനവാസ് (18+) മികച്ച നടന്‍, കൃഷ്ണ പത്മകുമാര്‍ (കാമുകി ) മികച്ച നടി,
ഛായാഗ്രാഹകന്‍ ധനേഷ് രവീന്ദ്രനാഥ്, ( കാമുകി ),
തിരക്കഥാകൃത്ത് ക്രിസ്‌റ്റോ ടോമി, ശ്രീജേഷ് (കാമുകി ), ചിത്രസംയോജകന്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍ ( ഫ്യൂജ്) ,സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ഏ ഗ്രേവ് അഫയര്‍ സംവിധാനം രഞ്ജിത് വര്‍മ്മ
രാജീവ് കുമാര്‍ ചെയര്‍മാനും ട. കുമാര്‍, ശ്രീബാല കെ മേനോന്‍, ലിജിന്‍ ജോസ്, കെ. ശ്രീനിവാസ് തുടങ്ങിയവര്‍ ജൂറി അംഗങ്ങളായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. നടന്‍ മധു അനുഗ്രഹ പ്രഭാഷണം നടത്തി ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അദ്ധ്യക്ഷനായിരുന്നു. അടുർ ഗോപാലകൃഷ്ണൻ, മധു, കമൽ, ജി.എസ് വിജയൻ, എസ്.കുമാർ,രാമചന്ദ്രബാബു, അളഗപ്പന്‍, തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ സ്വാഗതവും,ഫെഫ്ക എസിക്യൂട്ടീവ് കമ്മറ്റി മെംപർ സംവിധായകൻ ഒ.എ്സ്.ഗിരീഷ് നന്ദിയും പറഞ്ഞു. ഫെഫ്ക ട്രഷറർ സലാം ബാപ്പു, ഫെഫ്ക എക്സികുട്ടീവ് അംഗങ്ങളായ സംവിധായകർ ജയസൂര്യ, ഷിബു ഗംഗാധരൻ, ജയകുമാർ, ബൈജുരാജ്, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.