രണ്ടാമത് ഷോർട്ഫിലിം ഫെസ്റ്റ്   അവസാന ദിവസം മാർച്ച് 15, 2019

രണ്ടാമത് ഷോർട്ഫിലിം ഫെസ്റ്റ് അവസാന ദിവസം മാർച്ച് 15, 2019

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് രണ്ടാമത് എഡിഷനിലേക്കല്ല എൻട്രികൾ അയക്കുവാനുള്ള അവസാന തീയ്യതി നീട്ടിത്തരണമെന്ന ധാരാളം ഷോർട്ട് ഫിലിം മേക്കേഴ്സിന്റെ ഭാഗത്ത് നിന്നും അഭ്യർത്ഥന ഉയർന്നു വന്ന സാഹചര്യത്തിൽ 2018 ൽ പൂർത്തിയാക്കിയ , താല്പര്യമുള്ള മുഴുവൻ ചിത്രങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്ന വിധം കൂടുതൽ പേർക്ക്‌ അവസരം ലഭിക്കുന്നതിന് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷനിലേക്കുള്ള ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി മാർച്ച് 15 വരെ നീട്ടിയിരിക്കുന്ന വിവരം അറിയിക്കുന്നു.

ഇന്ത്യയിലെ പ്രശസ്ത സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഈ ചിത്രങ്ങള്‍ സശ്രദ്ധം കാണുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിൽ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

പുതിയ വര്‍ക്കുകള്‍ മാത്രമല്ല നേരത്തെ പൂര്‍ത്തിയാക്കിയ ഷോര്‍ട്ട് ഫിലിമുകൾക്കും മറ്റു മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയവർക്കും യൂട്യുബിലും മറ്റും പ്രദർശിപ്പിച്ച സിനിമകൾക്കും ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റിൽ എൻട്രികൾ മത്സരത്തിന് സമര്‍പ്പിക്കാം. കഴിഞ്ഞ വർഷം മത്സരത്തിൽ പങ്കെടുത്ത ഫിലിമുകൾ പരിഗണിക്കുന്നതല്ല,

ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയക്കാവുന്നതാണ്.
സമയം 30 മിനുട്ടില്‍ കവിയരുത്.
വിഷയ നിബന്ധനകളില്ല.

മറക്കണ്ട , ലാസ്റ്റ് ഡേറ്റ് 2019 മാർച്ച് 15
ചലച്ചിത്ര സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഷൂട്ടിംങ്ങിനായി ദിവസങ്ങള്‍ ഇനിയും ദിവസങ്ങൾ ബാക്കി..

ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ചിത്രങ്ങള്‍ അയക്കാവുന്നതാണ്.
മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌.

പ്രൗഢ ഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ഫെഫ്കയുടെ പ്രശസ്തി പത്രത്തിനും ശില്‍പ്പത്തിനും പുറമെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപയും വിജയികള്‍ക്ക് സമ്മാനിക്കുന്നതാണ്.

മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ, എന്നിവർക്കും അവാർഡുകൾ ഉണ്ടായിരിക്കും.

എന്‍ട്രികളിൽ നിന്ന് മികച്ച ക്യാമ്പസ്, പ്രവാസി ഫിലിമുകൾക്ക് പ്രത്യേക പുരസ്ക്കാരങ്ങൾ നൽകുന്നതായിരിക്കും.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലിനെ കുറിച്ച് ആവേശകരമായ അന്വേഷണങ്ങളാണ് ഇതിനകം ഉണ്ടായത്,
പത്ര-ദൃശ്യ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും നന്ദി അറിയിക്കുന്നു,
തുടർന്നും എല്ലാ പിന്തുണയും
പ്രതീക്ഷിക്കുന്നു .

എന്‍ട്രികള്‍ 2019 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ് സൈറ്റ് www.fefkadirectors.com സന്ദര്‍ശിക്കുക.

Email- This email address is being protected from spambots. You need JavaScript enabled to view it.
Ph: 0484–2408156, 2408005, 09544342226
http://www.facebook.com/fefkadirectorsonline

Pin It