FEFKA ഷോർട് ഫിലിം ഫെസ്റ്റ് - 2018 നിയമാവലി

short film instructions

  1. ഷോർട്ട് ഫിലിമിൻ്റെ ദൈർഘ്യം 30 മിനിറ്റിൽ കൂടാൻ പാടില്ല.
  2. മലയാള ഭാഷയിൽ അല്ലാത്ത ഷോർട്ട് ഫിലിമുകൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
  3. എൻട്രികൾ MP4 അല്ലെങ്കിൽ AVI ഫോർമാറ്റിൽ DVDയിലോ പെൻഡ്രൈവിലോ എത്തിക്കേണ്ടതാണ്.
  4. രജിസ്ട്രേഷൻ തുകയായ 2500/- രൂപ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എറണാകുളത്ത് മാറാൻ പറ്റുന്ന വിധത്തിൽ DD ആയി തന്നെ സമർപ്പിക്കേണ്ടതാണ്.
  5. മാർച്ച് 15നു മുൻപായി പൂർണ്ണമായും പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമിൻ്റെ (ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന) രണ്ടു കോപ്പികളും, ഒർജിനൽ ഡിമാൻഡ് ഡ്രാഫ്റ്റ്(DD), അപേക്ഷകൻ്റെ ഐഡി പ്രൂഫിൻ്റെ കോപ്പി എന്നിവ ഷോർട്ട് ഫിലിമിനോടൊപ്പം ഫെഫ്ക്കയുടെ എറണാകുളം ഓഫീസിൽ നേരിട്ട് എത്തിക്കുകയോ രജിസ്റ്റേർഡ് പോസ്റ്റായോ അയക്കാവുന്നതാണ്.
  6. നിങ്ങൾ സമർപ്പിച്ച ഷോർട്ട് ഫിലിമിൻ്റെ കോപ്പിയോ രജിസ്ട്രേഷൻ ഫീസോ യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതായിരികില്ല.
  7. പ്രമോഷൻൻ്റെയും പരസ്യത്തിൻ്റെയും ഭാഗമായി നിങ്ങളുടെ ഷോർട്ട് ഫിലിമിൻ്റെ ഏതൊരു ഭാഗവും ഉപയോഗിക്കാൻ ഫെഫ്കയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
  8. സമർപ്പിച്ച ഇനങ്ങളുടെ മേലുള്ള കോപ്പിറൈറ്റ് അടക്കമുള്ള തർക്കങ്ങൾക്ക് ഫെഫ്കയ്ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
  9. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  10. പ്രവാസികൾക്കും ഷോർട് ഫിലിം ഫെസ്റ്റിൽ എൻട്രികൾ സമർപ്പിക്കാവുന്നതാണ്.download-forms.png

 

Pin It