ശ്രീകൃഷ്ണ ലാലിന് ആദരാഞ്ജലികൾ

ശ്രീകൃഷ്ണ ലാലിന് ആദരാഞ്ജലികൾ

ക്യാമറ അസിസ്റ്റന്റും ഫോക്കസ് പുള്ളറുമായ ശ്രീകൃഷ്ണ ലാൽ (52) കോവിഡ് ബാധിച്ച് ഇന്ന് വൈകുന്നേരം അന്തരിച്ചു. കുറുവിലങ്ങാട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അസുഖം ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണലാല്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം 7:30 ന് മരണപ്പെടുകയായിരുന്നു.
ഒരുപാട് വര്‍ഷങ്ങളായി നിരവധി സിനിമകളില്‍ ഫോക്കസ് പുള്ളര്‍ ആയി വര്‍ക്ക് ചെയ്തിട്ടുള്ള ഒരാളാണ് കൃഷ്ണലാല്‍. സ്വന്തമായി ക്യാമറയുണ്ട്, വിവണ്‍ സിനിമ യൂണിറ്റിന്റെ പാര്‍ട്ടനറുമാണ്. മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഫോക്കസ് പുള്ളര്‍ ശശിയും കൃഷ്ണലാലും സുഹൃത്തുക്കളും സഹയാത്രികരും പാര്‍ട്ണര്‍മാരും ആയിരുന്നു. സഹയാത്രികന്റെ വേര്‍പാട് ഉണങ്ങും മുമ്പേയാണ് കൃഷ്ണ ലാലും യാത്രയാവുന്നത്.
കൃഷ്ണ ലാലിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ.
Pin It